പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു

By Web TeamFirst Published Dec 5, 2018, 8:52 AM IST
Highlights

കൊച്ചി സെൻട്രൽ സ്റ്റേഷനിൽ നിന്ന് മോഷണകേസിലെ പ്രതി രക്ഷപ്പെട്ടു. കംസീർ എന്ന് വിളിക്കുന്ന തഫ്സീർ ദർവേഷ് ആണ് രക്ഷപ്പെട്ടത്.

 

കൊച്ചി: കൊച്ചി സെൻട്രൽ സ്റ്റേഷനിൽ നിന്ന് മോഷണകേസിലെ പ്രതി രക്ഷപ്പെട്ടു. കംസീർ എന്ന് വിളിക്കുന്ന തഫ്സീർ ദർവേഷ് ആണ് രക്ഷപ്പെട്ടത്. രാവിലെ പ്രാഥമിക ആവശ്യം നിറവേറ്റണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് ഇയാളും സഹതടവുകാരനും ലോക്കപ്പിന് പുറത്തിറങ്ങുകയും തുടർന്ന് പൊലീസിന്‍റെ  കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടുകയും ആയിരുന്നു.

ഇയാൾക്കൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച സഹതടവുകാരനെ പിടികൂടാനായെങ്കിലും കംസീർ ഓടി രക്ഷപ്പെട്ടു. ഏകദേശം ഇരുന്നൂറോളം മോഷണ കേസുകളിൽ പ്രതിയായ തഫ്സീർ പൊന്നാനി സ്വദേശിയാണ്. കട കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്ത കംസീറിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാള്‍ക്കായുളള അന്വേഷണം പൊലീസ് തുടങ്ങി.

click me!