മൂന്നാമതും എല്‍ഡിഎഫ് സർക്കാർ വരുമെന്ന് ഉറപ്പ്, സാമുദായിക സംഘടനകൾ സിപിഎമ്മിനെ പിന്തുണയ്ക്കുന്നുവെന്ന് എംവിഗോവിന്ദന്‍

Published : Oct 01, 2025, 08:51 AM IST
m v govindan

Synopsis

ഇടതുപക്ഷത്തിന്‍റെ  മൂന്നാം ടേമിലേക്കു സ്വാഗതമരുളുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി.

തിരുവനന്തപുരം: സാമുദായിക സംഘടനകൾ സി.പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി. എംവിഗോവിന്ദന്‍ പറഞ്ഞു. മൂന്നാമതും ഇടത് സർക്കാർ വരുമെന്ന് ഉറപ്പാണ്കേരളത്തിൽ വികസനത്തിന്‍റെ  പാത വെട്ടി തുറന്നു മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കൽ ആണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.  ഇടതുപക്ഷത്തിന്‍റെ  മൂന്നാം ടേമിലേക്കു സ്വാഗതം  അരുളുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സമുദായിക സംഘടനകൾ ഉൾപ്പെടെ,രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ  ഭാഗമായി സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും എതിർക്കുന്ന രാഷ്ട്രീയ ചേരിയിലുള്ള ആയിരക്കണക്കിന് ആളുകളും പുതിയ ദൗത്യത്തിൽ അണിചേരാൻ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എൽഡിഎഫ് 3.0 പ്രചാരണത്തിന് പിന്നാലെ ജനം പോകില്ല, യുഡിഎഫിന് ഗുണകരമാകും'; ഷാഫി പറമ്പിൽ
അതിവേഗ റെയിൽ മറ്റന്നാൾ ബജറ്റിൽ കേന്ദ്രത്തിന് പ്രഖ്യാപിക്കാമല്ലോ, ഇ ശ്രീധരന്റെ നിയമനം അറിയില്ല, കേന്ദ്രം വ്യക്തമാക്കട്ടെയെന്ന് മന്ത്രി