പ്രളയക്കെടുതിയില്‍ ജനം വലഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല; സഹകരിക്കാത്ത തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു

Published : Aug 18, 2018, 06:12 PM ISTUpdated : Sep 10, 2018, 02:39 AM IST
പ്രളയക്കെടുതിയില്‍ ജനം വലഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല; സഹകരിക്കാത്ത തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു

Synopsis

പ്രളയക്കെടുതിയില്‍ ജനം ദുരിതമനുഭവിക്കുമ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവാത്ത തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെയാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സസ്പെന്‍ഡ് ചെയ്തത്.

പത്തനംതിട്ട: പ്രളയക്കെടുതിയില്‍ ജനം ദുരിതമനുഭവിക്കുമ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവാത്ത തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെയാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സസ്പെന്‍ഡ് ചെയ്തത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിരുത്തരവാദപരമായ പ്രവര്‍ത്തനം സ്വീകരിക്കുകയും ചെയ്തതിനാണ് സസ്പെന്‍ഷന്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തും; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; സിപിഎം കോടതിയിലേക്ക്, 'വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടും'