
തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും. പ്രളയബാധിത ജില്ലകളിലെ ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഓഫിസുകളിലെ ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ഹാജർ ഓഫിസ് മേധാവികൾ ഉറപ്പു വരുത്തണം.
സർക്കാർ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കണം. എല്ലാ വകുപ്പുകളുടേയും കൈവശമുള്ള വാഹനങ്ങളുടെ വിശദ വിവരവും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ നമ്പരും നാളെ വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിൽ നൽകണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam