
കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ചെന്നിലോട് സ്വദേശിയായ ഷിബി മക്കളെ കഴുത്തറുത്ത് കൊന്നശേഷം ട്രെയനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
കണ്ണമ്മൂല ചെന്നിലോട് സ്വദേശിയായ ഷിബിയുടെ മക്കളുടെ മൃതദേഹം വേളി റെയില്‍വേ പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കണ്ടെത്തിയത്. ഒന്‍പത് വയസ്സുകാരി ഫെബ, ആറുവസ്സുകാരന്‍ ഫെബാന്‍ എന്നിവരെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്താനുപയോഗിച്ച വെട്ടുകത്തിയും അടുത്തുണ്ടായിരുന്നു. റെയില്‍വേ പാലത്തില്‍ ഷെബിയുടെതെന്ന സംശയിക്കുന്ന കൈപ്പത്തിയാണ് ആദ്യം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചലിലാണ് കായലില്‍ നിന്നും മൃതദേഹം കിട്ടിയത്. മൃതദേഹത്തിന്റെ കാലുകള്‍ നഷ്‌ടപ്പെട്ട നിലയിലായിരുന്നു.
ഇന്നലെ വൈകുന്നേരം ഷിബിയൊമൊത്ത് കുട്ടികളെ പ്രദേശത്ത് കണ്ടവരുണ്ട്. ഷിബിയും ഭാര്യയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യപാനിയായ ഷിബിയുമായി ഭാര്യയും മക്കളും പരിഞ്ഞു താമസിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യക്ക് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു. ഇന്നലെ വൈകുന്നേരം ക്വാര്‍ട്ടേഴ്‌സിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഷിബി വീട്ടിലെത്തി മക്കളെ പള്ളിയിലെക്കെന്ന് പറഞ്ഞു കൊണ്ടുപോയത്. കുട്ടികളെ രാത്രിയിലും കാണാത്തതിനെ തുടര്‍ന്ന് ഷിബിയുടെ ഭാര്യ മെഡിക്കല്‍ കോളേജ് പൊലീസിനെ വിവരം അറിയിച്ചു. അന്വേഷണത്തിലാണ് ഷിബിയുടെ ബുള്ളറ്റ് ബൈക്ക് പാലത്ത് സമീപം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
റെയില്‍വേ പാലത്തിന് താഴെ ഷിബി മീന്‍ പിടിക്കുമായിരുന്നു. അതിനാല്‍ ഈ പ്രദേശം നല്ല പരിയമുള്ളതുകൊണ്ടാകാം കൊലപാകത്തിനും അത്മഹഹത്യക്കും ഇവിടം തെരെഞ്ഞടെുത്തെന്നാണ് പൊലീസിന്റെ അനുമാനം. ഷിബിയുടെയും ഭാര്യയുടെയും അച്ഛന്‍മാര്‍ പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. പൊലീസ് ക്വാര്‍ട്ടേഴസിലെ താമസിത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയിച്ച് വിവാഹം കഴിക്കുന്നതും. പെയിന്റിങ് കരാറുകാരനായ ഷിബിയുടെ മദ്യപാനമാണ് കുടുംബത്തില്‍ വിള്ളലുണ്ടാക്കിയെതന്ന് അടുപ്പക്കാര്‍ പറയുന്നു. ഷിബിയുടെ ഉപദ്രവം ഭയന്ന് മക്കളുമായാണ് പലപ്പോഴും ഭാര്യ ഓഫീസിലെത്തിയിരുന്നത്. ഇവര്‍ തമ്മിലുള്ള കേസ് ഇപ്പോള്‍ കോടതിയിലാണ്. കുടുംബ പ്രശ്നങ്ങള്‍ അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥരാണ് എസ്.എ.പി ക്യാമ്പില്‍ മൂന്നു മാസത്തേക്ക് ക്വാര്‍ട്ടേഴ്‌സ് തരപ്പെടുത്തിയത്. ഇവിടേക്ക് മാറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തമുണ്ടാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam