
തിരുവനന്തപുരം: തുടര്‍ച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരം ഭീതിയിൽ. വീടുകൾക്കും വാഹനങ്ങൾക്കും നേരെ ഉണ്ടായ അതിക്രമത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളുമുണ്ടായി. ഇന്നലെ ഉണ്ടായ ആക്രമങ്ങളുമായി ബന്ധപ്പെട്ട് സിപിഎം കൗണ്‍സലർ ഐപി ബിനു അടക്കം 11പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സിപിഎം പ്രവർത്തകരെ പാർട്ടി സസ്പെൻറ് ചെയ്തു
കാട്ടാക്കയിലും ശ്രീകാര്യത്തിന് സമീപം വട്ടവിളയിലും ഇരുവിഭാഗങ്ങൾ തമ്മിൽ ഉണ്ടായ പ്രത്യക്ഷ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായിരുന്നു നഗരത്തിലുണ്ടായ അതിക്രമങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വീടുകൾക്ക് നേരെ വ്യാപകമായ അതിക്രമം നടക്കുന്നത് ഇതാദ്യമായാണ്. സിപിഎം കുന്നുകുഴി കൗണ്‍സിലർ ഐപി ബിനുവിന്‍റെ വീടിനുനേരെയുണ്ടായ ആക്രണത്തിന് പിന്നിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുനെരെ ആക്രമണമുണ്ടായത്.
ആക്രമണം നടത്തിയ ബിനു ഐപി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണ, സിപിഎം പ്രവർത്തകരായ സുകേഷ്, ജെറിൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പാട്ടിയിൽ നിന്നും സസ്പെൻ്ര് ചെയതതായി ജില്ലാ സെക്രട്ടറി അറിയിച്ചു. മണക്കാട് , ആറ്റുകാൽ , ചാല മേഖലകളിലെയിലെ ബിജെപി സിപിഎം കൗണ്‍സിലര്‍മാരുടെ വീടുകൾക്ക് നേരെയും വ്യാപക കല്ലേറുണ്ടായി. വാഹനങ്ങൾ അടിച്ച് തകര്‍ത്തു.
ചാലയിൽ നടന്ന ആക്രമണത്തിൽ ആറു യുവമോർച്ച പ്രവർത്തകരെയും ഒരു സിപിഎം പ്രവത്തകനെയും അസ്റ്റ് ചെയ്തു. അക്രമം വ്യാപിക്കാൻ സാധ്യയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ജാഗ്രത പാലിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam