
ഒരു സ്കൂളിലെ 45 പെണ്‍കുട്ടികളുടെ ഫീസ് അടക്കുന്നത്, സ്കൂളിലെ ക്ലര്‍ക്ക്.കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ എംപിഎച്എസ് സ്‌കൂളിലെ ക്ലര്‍ക്കാണ് ബസവരാജ്. ഈ അധ്യയന വര്‍ഷം മുതല്‍ ബസവരാജ് സ്‌കൂളിലെ പാവപ്പെട്ട 45 കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ചിലവ് മുഴുവനാണ് ഏറ്റെടുത്ത് മാതൃകയായത്. കഴിഞ്ഞ വര്‍ഷമാണ് അസുഖം ബാധിച്ച് ബസവരാജിന്റെ മകള്‍ മരിക്കുന്നത്.
തന്റെ മകള്‍ ആ അച്ഛന് എത്രമാത്രം പ്രിയയപ്പെട്ടതായിരുന്നു എന്ന് ബസവരാജിന്റെ ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുകയാണ്.
പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ്. ഞങ്ങള്‍ക്ക് ഫീസടയ്ക്കാന്‍ കഴിയില്ല. അത് ഇപ്പോള്‍ ബസവരാജ് സാര്‍ ആണ് അടയ്ക്കുന്നത്. അദ്ദേഹത്തിന്റെ മകളുടെ ഓര്‍മയ്ക്കായാണ് ഈ സഹായം. അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam