
ലോങിയര്‍ബയന്‍ : മരണം നിയമം മൂലം നിരോധിച്ച ഒരു ഗ്രാമമുണ്ട് ഭൂമുഖത്ത്. ലോങിയര്‍ബയന്‍ എന്നാണ് ഈ ഗ്രാമത്തിന്‍റെ പേര്. ഉത്തരധ്രുവത്തിനോട് അടുത്ത്, നോര്‍വേയിലാണ് ജനസംഖ്യ വെറും 2000 മാത്രമുള്ള ഈ പ്രദേശത്ത് 1950 മുതല്‍ ആളുകള്‍ മരണപ്പെടുന്നത് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. . ധ്രുവ പ്രദേശമായതിനാല്‍ സംസ്‌കരിക്കുന്ന മൃതദേഹങ്ങളൊന്നും അഴുകാതെ അവശേഷിക്കുന്നത് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങിയതോടെയാണ് മരണവും ശവസംസ്‌കാരവുമൊക്കെ ഇവിടെ നിരോധിച്ചത്.
1906 ല്‍ ജോണ്‍ ലോങിയര്‍ എന്നയാളാണ് ഇവടെ ആദ്യം താമസമാക്കിയത്. അമേരിക്കന്‍ സ്വദേശിയായിരുന്ന ഇദ്ദേഹത്തിന്‍റെ പേരില്‍ പിന്നീട് ഈ സ്ഥലം അറിയപ്പെട്ടു. ഏതാണ്ട് 500 ഒളം ഗ്രാമവാസികളെ ഇദ്ദേഹം ഇവിടെ എത്തിച്ചു. ഒരു കല്‍ക്കരി ഖനി ഇവിടെ പിന്നീടുണ്ടായി. ഇതോടെ കൂടുതല്‍ ആളുകള്‍ ഈ ഗ്രാമത്തിലേക്ക് എത്തി.
1918 ഇവിടെ വൈറസ് പനി പടര്‍ന്നുപിടിച്ചതിന്‍റെ അനന്തരഫലം ആയിരുന്നു മരണ നിരോധ നിയമം. മൃതദേഹങ്ങളും പനി പടര്‍ത്തുന്ന വൈറസും ഇവിടെ നശിക്കുന്നില്ല എന്ന കണ്ടെത്തലിന്റെ ഫലം. പേര്‍മാഫ്രോസ്റ്റ് എന്ന അവസ്ഥയാണ് മൃതദേഹങ്ങള്‍ അഴുകാതെ എത്രവര്‍ഷം വേണേലും അവശേഷിക്കാന്‍ കാരണം. 46 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ ശരാശരി കുറഞ്ഞ താപനില. ഇവിടെ ജനനവും കുറവാണ്. മിക്കവരും പ്രസവമടുക്കുമ്പോഴേക്കും സമീപ നഗരത്തിലെ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് എത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam