
മുംബൈ: മൊബൈല്‍ ക്യാമറക്ക് പകരം ചെരിപ്പ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് പോസ് ചെയ്യുന്ന കുരുന്നുകളുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ബിഗ് ബിയുടെ സംശയവും ശ്രദ്ധ നേടുന്നു. നിഷ്കളങ്കമായ ഈ ചിത്രം ബോളിവുഡിലടക്കം നിരവധി പേര് ഷെയര്‍ ചെയ്തതോടെ കുട്ടികള്‍ താരങ്ങളായി. ഇവര്‍ ആരെന്നോ ഇവരുടെ മറ്റ് വിവരങ്ങളോ ഇല്ലെങ്കിലും ബിഗ് ബി അമിതാഭ് ബച്ചന് വരെ 'ചെരിപ്പ് സെല്‍ഫി' ചിത്രം ശ്രദ്ധിച്ചു.
ബൊമന്‍ ഇറാനി, അനുപം ഖേര്‍, അതുല്‍ കസ്ബേക്കര്‍ തുടങ്ങിയവരുടെയും മനം കവര്‍ന്ന ചിത്രമാണ് ഇത്. ഇറാനിയുടെ ട്വീറ്റിന് 33,000ത്തോളം ലൈക്കുകളും 5000ത്തിലേറെ റീട്വീറ്റുകളുമാണ് ലഭിച്ചത്. ഈ കുട്ടികളെ ആര്‍ക്കെങ്കിലും അറിയാമോ എന്നാണ് ഫോട്ടോഗ്രാഫറും നിര്‍മാതാവുമായ അതുല്‍ കസ്ബേക്കര്‍ ചിത്രം പോസ്റ്റ് ചെയ്ത് ചോദിച്ചത്. എന്നാല്‍ ആദരവോടെയും ക്ഷമാപണത്തോടെയും എന്ന് പറഞ്ഞുകൊണ്ട് ഇത് ഫോട്ടോഷോപായി തോന്നുന്നുവെന്നാണ് ബിഗ് ബി അതുലിന്റെ പോസ്റ്റിന് താഴെ പ്രതികരിച്ചത്. ചെരിപ്പ് ഫോണ്‍ ആക്കി പിടിച്ച കുട്ടിയുടെ കൈക്ക് അസാധാരണ വലുപ്പം തോന്നിക്കുന്നുവെന്നാണ് ബച്ചന് പറയുന്നത്. തുടര്‍ന്ന് ആ വഴിക്കും ചര്‍ച്ച നടക്കുന്നുണ്ട്.
സ്മാർട്ഫോണിന്റെ പ്രത്യേകതകളാൽ ചിത്രങ്ങൾക്ക് അങ്ങനെ സംഭവിക്കാമെന്ന് വിദഗ്ധർ പരിശോധിച്ചതിൽ മനസ്സിലായെന്നും ബച്ചന് അതുൽ മറുപടി നൽകുകയും ചെയ്തു. ഏതായാലും കുട്ടികളുടെ മുഖത്തെ നിറഞ്ഞ ചിരിയിൽ വിടരുന്ന നിഷ്കളങ്കതയും ക്യാമറ സെൽഫിക്കു മുന്നിലെന്ന പോലെയുള്ള തനി സ്വാഭാവികതയും ആണ് ഈ അജ്ഞാത ചിത്രം ഇത്രയധികം ആഘോഷിക്കപ്പെടാന്‍ ഇടയാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam