തോമസ് ചാണ്ടി കേസ്; ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടും

Published : Dec 04, 2017, 09:07 AM ISTUpdated : Oct 04, 2018, 08:12 PM IST
തോമസ് ചാണ്ടി കേസ്; ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടും

Synopsis

തിരുവനന്തപുരം: തോമസ് ചാണ്ടി എംഎല്‍എ പുറംപോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിജിലന്‍സ് കൂടുതല്‍ സമയം ചോദിക്കും. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോട്ടയം വിജിലന്‍സ് കോടതിയുടെ  നിര്‍ദ്ദേശം. എന്നാല്‍ ചില രേഖകള്‍ കൂടി പരിശോധിക്കാനുണ്ടെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇക്കാര്യം കേസ്  പരിഗണിക്കുന്പോള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും

കോട്ടയം വിജിലന്‍സ് എസ്പി ജോണ്‍സന്‍ ജോസഫിനാണ് അന്വേഷണ ചുമതല. നിലം നികത്തി മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം