ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി അനധികൃതമായി തോമസ് ചാണ്ടി കൈയ്യടക്കി

Published : Sep 18, 2017, 11:28 AM ISTUpdated : Oct 05, 2018, 02:41 AM IST
ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി അനധികൃതമായി തോമസ് ചാണ്ടി കൈയ്യടക്കി

Synopsis

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കൈവശം വച്ചിരിക്കുന്ന മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ഒത്താശ ചെയ്തത് തോമസ് ചാണ്ടി തന്നെയാണെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാത്തൂര്‍ ദേവസ്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ വീടിന്‍റെ തൊട്ടടുത്തുള്ള ദേവസ്വം എത്രയും പെട്ടെന്ന് യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചു കൊടുക്കാനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നുമാണ് കളക്ടര്‍ക്ക് കൊടുത്ത പരാതിയിലുള്ളത്. ദേവസ്വത്തിന്‍റെ ഭൂമി തോമസ്ചാണ്ടി അനധികൃതമായി കൈവശം വച്ചിരിക്കുന്ന വാര്‍ത്ത ഏഷ്യാനെറ്റ്ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.

മന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ ചേന്നങ്കരിയിലെ വീടിനോട് ചേര്‍ന്ന് ഈ പമ്പാ നദിയുടെ മറുകരിയിലാണ് ഈ 34 ഏക്കര്‍ വിവാദഭൂമി. മാത്തൂര്‍ ദേവസ്വത്തിന്‍റെ ഈ ഭൂമിയാണ് പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ വ്യാജ പട്ടയം ഉണ്ടാക്കി സ്വന്തമാക്കിയത്. ഈ ഭൂമി തോമസ് ചാണ്ടി വെറും ഏഴു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. 

ദേവസ്വം കോടതിയെ സമീപിച്ചു. ലാന്‍ഡ് ട്രിബ്യൂണല്‍ അപ്പലറ്റ് കോടതി ഭൂമിയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കി. ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു. നാല് മാസത്തിനകം ഈ ഭൂമി യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ച് കൊടുക്കണമെന്ന് നിര്‍ദ്ദേശം 2014 സെപ്തംബറില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഓരോ സാങ്കേതിക കാരണം പറഞ്ഞ് ലാന്‍ഡ് ട്രിബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ദേവസ്വത്തിന്‍റെ ആരോപണം. 

പട്ടയം റദ്ദ് ചെയ്യപ്പെട്ട ഭൂമിയില്‍  ഉടമസ്ഥാവാകാശം കിട്ടില്ലെന്നിരിക്കെ ഭൂമി തിരിച്ചുകൊടുക്കുന്നതിന് പകരം അധികാരമുപയോഗിച്ച് കൈവശം വെച്ചിരിക്കുകയാണെന്നാണ് മാത്തൂര്‍ ദേവസ്വം ഭാരവാഹികള്‍ പറയുന്നത്. ലാ‍ന്‍ഡ് ട്രൈബ്യൂണല്‍ നല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ കോടതി റദ്ദ് ചെയ്തതോടെ ഭൂമി വിറ്റ പോള്‍ ഫ്രാന്‍സിസിസ് തോമസ്ചാണ്ടിക്ക് നല്‍കിയ തീറാധാരവും റദ്ദായി. നിയമപരമായി തോമസ് ചാണ്ടി തന്നെ ചതിച്ചപ്പോള്‍ ഫ്രാന്‍സിസിനെതിരെ ക്രിമിനല്‍ കേസ് കൊടുക്കുകയാണ് വേണ്ടത്. 

പക്ഷേ അനങ്ങിയില്ല. വര്‍ഷം പത്ത് ലക്ഷത്തിലേറെ രൂപയുടെ വരുമാനമുള്ള ഭൂമി വിട്ട് കൊടുക്കാന്‍ തോമസ് ചാണ്ടി  തയ്യാറാവതെ വന്നതോടെയാണ് ദേവസ്വം ആലപ്പുഴ ജില്ലാ കള്ക്ടറെ സമീപിച്ചത്. ഈ ഭൂമിയുടെ ടൂറിസം സാധ്യത മുന്നില്‍ക്കണ്ടാണ് തോമസ് ചാണ്ടി ഭൂമി തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതെന്നും ലാന്‍ഡ് ട്രൈബ്യൂണലില്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നത് അധികാരം ഉപയോഗിച്ചാണെന്നും മാത്തൂര്‍ ദേവസ്വം ആരോപിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ, അതിനിർണായക തീരുമാനം ഇന്നുണ്ടാകുമോ; സിപിഎം പിബി യോ​ഗം
അമേരിക്കന്‍ വാണിജ്യ സെക്രട്ടറിയുടെ അപ്രതീക്ഷിത ഇന്ത്യാ സന്ദർശനം, പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി