ജനനേന്ദ്രിയം ഉപയോഗിച്ച് വെയ്റ്റ് ലിഫ്റ്റ് ഉയര്‍ത്താന്‍ ശ്രമിച്ചു: യുവാവിന് സംഭവിച്ചത്

Web Desk |  
Published : Sep 18, 2017, 10:43 AM ISTUpdated : Oct 05, 2018, 12:48 AM IST
ജനനേന്ദ്രിയം ഉപയോഗിച്ച് വെയ്റ്റ് ലിഫ്റ്റ് ഉയര്‍ത്താന്‍ ശ്രമിച്ചു: യുവാവിന് സംഭവിച്ചത്

Synopsis

പലരും പലതരം വ്യായാമവും പരിശീലനവും നടത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ചിലത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ജര്‍മനിയില്‍ അരങ്ങേറിയത്. ജനനേന്ദ്രിയം ഉപയോഗിച്ച് രണ്ടരക്കിലോ  വെയ്റ്റ് ലിഫ്റ്റ് ചെയ്യാനായിരുന്നു യുവാവിന്‍റെ  ശ്രമം. യഥാര്‍ത്ഥത്തില്‍ പണി പാളി. ഭാരക്കട്ടി ജനനേന്ദ്രിയത്തില്‍ നിന്ന് വേര്‍പ്പെടുത്താന്‍ കഴിയാതെ യുവാവ് കുഴഞ്ഞു. പഠിച്ച പണി പലതും നോക്കിയിട്ടും രക്ഷയില്ല, ഒടുവില്‍ ജിം അധികൃതര്‍ക്ക് അഗ്നിശമനസേനയെ  വിവരം അറിയിക്കേണ്ടി വന്നു.

അഗ്നിശമനസേനാംഗങ്ങളെത്തി കട്ടി മുറിച്ചുമാറ്റിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ജര്‍മന്‍ നഗരമായ വോംസിലില്‍ സെപ്തംബര്‍15 നായിരുന്നു സംഭവം. രണ്ടരക്കിലോയുടെ കട്ടി ജനനേന്ദ്രിയത്തില്‍ തൂക്കുകയായിരുന്നു. ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ ഡോക്ടര്‍മാര്‍ എത്തി. ഇവരും പരാജയപ്പെട്ടതോടെയാണ് അഗ്നിശമനക്കാര്‍ എത്തിയത്.  യുവാവിന് അനസ്‌തേഷ്യ നല്‍കിയ ശേഷമാണ് ഭാരക്കട്ടി മുറിച്ചു മാറ്റിയത്. എല്ലാവരെയും വലച്ച ഈ സംഭവത്തിന് ശേഷം അഗ്നിശമനസേന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവച്ചു.  ഇതുപോലുള്ള സാഹസങ്ങള്‍ ഇനിയാരും ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കി.

 അഗ്നിശമന സേനയുടെ ഫേസ്ബുക്ക് പോസ്റ്റ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവതിയെ ഓടുന്ന വാനിലേക്ക് വലിച്ച് കയറ്റി കൂട്ട ബലാത്സംഗം ചെയ്തു, റോഡിലേക്ക് വലിച്ചെറിഞ്ഞു; ഫരീദാബാദിൽ 2 പേർ കസ്റ്റഡിയിൽ
'മതപരിവർത്തനം നടത്തിയിട്ടില്ല, ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ല'; ഫാദർ സുധീർ