
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താപരമ്പരയില്‍ ആലപ്പുഴ നഗരസഭ ഇടപെടുന്നു. നഗരസഭ ലേക് പാലസ് റിസോര്‍ട്ടില്‍ പരിശോധന നടത്തി. സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത കെട്ടിടങ്ങള്‍ കയ്യേറിയെന്ന പരാതിയിലാണ് പരിശോധന.
മുനിസിപ്പല്‍ എഞ്ചിനീയറും റവന്യൂഓഫീസറുമടക്കമുളള സംഘം ലേക് പാലസിലെത്തിയാണ് പരിശോധന നടത്തുന്നത്. മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമി തോമസ് ചാണ്ടി കയ്യേറിയെന്നാണ് പരാതി. ഏക്കര്‍ കണക്കിന് ഭൂമി ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങി നികത്തിയതായി കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam