വകുപ്പ് വിട്ടുകൊടുക്കില്ല; മന്ത്രി സ്ഥാനം ഏറ്റെടുക്കാമെന്ന് തോമസ് ചാണ്ടി

By Web DeskFirst Published Mar 28, 2017, 2:56 AM IST
Highlights

തിരുവനന്തപുരം:  ഗതാഗത വകുപ്പ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും തോമസ് ചാണ്ടി എംഎല്‍എ. യുവതിയുമായുള്ള അശ്ലീല ഫോണ്‍ സംഭാഷം പുറത്ത് വന്നതോടെ ഗതാഗതമന്ത്രി സ്ഥാനം രാജി വച്ച എ.കെ ശശീന്ദ്രന് പകരം ആരെന്ന ചര്‍ച്ച തുടരുന്നതിനിടെ ഇനി എന്‍സിപിക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കാമെന്ന് വ്യക്തമാക്കിയത്. എന്‍സിപിയുടെ മന്ത്രി സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കില്ല.  ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ എകെ ശശീന്ദ്രന്‍ തിരിച്ചു വരാം. അപ്പോള്‍ മന്ത്രി സ്ഥാനം വിട്ടുകൊടുക്കാമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. വിവാദ ഫോണ്‍ വിളിയുടെ പശ്ചാത്തലത്തില്‍ എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനു ശേഷം എന്‍സിപിയുടെ നിര്‍ണായക നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 

എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ  തോമസ് ചാണ്ടിയുടെ മുറിയിലാണ് യോഗം. മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതിനു പിന്നിലെ ഗൂഡാലോചന അന്വേഷണിക്കണമെന്ന് ഇതിനകം പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനവും നേതൃയോഗത്തില്‍ ഉണ്ടാകും. മാത്രമല്ല മന്ത്രി സ്ഥാനം ഇനി എന്‍സിപി നല്‍കേണ്ടെന്ന സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാടും യോഗം ചര്‍ച്ച ചെയ്യും. 

click me!