തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published : Apr 01, 2017, 10:47 AM ISTUpdated : Oct 04, 2018, 08:04 PM IST
തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Synopsis

തിരുവനന്തപുരം: എൻസിപി എംഎൽഎ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.ദൈവനാമത്തിലായിരുന്നു തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ. എ.കെ.ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് തന്നെ തോമസ് ചാണ്ടിയും കൈകാര്യം ചെയ്യും. 

വെള്ളിയാഴ്ച ചേർന്ന അടിയന്തര ഇടതുമുന്നണി യോഗമാണു കുട്ടനാട്ടിൽനിന്നുള്ള എംഎൽഎയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ഫോണ്‍വിളി സംബന്ധിച്ചു ടിവി ചാനലിൽ വന്ന വാർത്തയെത്തുടർന്നു രാജിവച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൻസിപി നേതൃയോഗവും തീരുമാനിച്ചിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിലാണു ഇടതുമുന്നണി തീരുമാനം. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിൽ എൻസിപി ദേശീയ നേതൃത്വത്തിന് എതിർപ്പുണ്ടായിരുന്നെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടാണ് അദ്ദേഹത്തിനു തുണയായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി', പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ്, പുതുവത്സരാഘോഷം