കാലിഫോര്‍ണിയയെ ഭീതിയിലാഴ്ത്തി 'തോമസ്' പടരുന്നു

Published : Dec 17, 2017, 11:11 AM ISTUpdated : Oct 04, 2018, 11:55 PM IST
കാലിഫോര്‍ണിയയെ ഭീതിയിലാഴ്ത്തി 'തോമസ്' പടരുന്നു

Synopsis

കാലിഫോര്‍ണിയ: അമേരിക്കയില്‍ കാലിഫോര്‍ണിയിലെ സാന്റാ ബര്‍ബാറയില്‍ 'തോമസ്' കാട്ടുതീ പടരുന്നു. പ്രദേശത്തുനിന്നും നൂറിലധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഡിസംബര്‍ നാലിനാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. ഇടയ്ക്ക് ശമനമുണ്ടായെങ്കിലും ശനിയാഴ്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു.  

1.5 കോടി ഡോളറിന്റെ കൃഷിനാശം സംഭവിച്ചായാണ് കണക്കുകള്‍. കാറ്റിന്റെ വേഗവും ഉണങ്ങിക്കിടക്കുന്ന മരങ്ങളും കാട്ടുതീയുടെ വേഗം കൂട്ടുകയാണ്. കാറ്റിന്‍റെ ദിശയനുസരിച്ച് കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ വ്യാപിപ്പിക്കുകയാണ്. അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും കാറ്റിന്റെ വേഗത തിരിച്ചടിയാകുന്നതായി അഗ്നിസേനാ വിഭാഗം അറിയിച്ചു.കാലിഫോര്‍ണിയയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ തീപ്പിടിത്തമാണിത്.
 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി
മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം