സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അച്ചടക്കം വരുന്നു; പ്രതിസന്ധി നേരിടാൻ ധനവകുപ്പ്

By Web DeskFirst Published Jan 3, 2018, 6:13 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍  കര്‍ശന നടപടികളുമായി ധനവകുപ്പ്. വകുപ്പുകൾ ചെലവഴിക്കാത്ത പണം ട്രഷറിയിലേക്ക് തിരിച്ച് പിടിക്കും. വരുന്ന ബജറ്റിൽ സാന്പത്തിക അച്ചടക്കത്തിന് കൃത്യമായ വ്യവസ്ഥകളുമുണ്ടാകും.   വൻകിട പദ്ധതികൾ മാത്രമേ ഇനി കിഫ്ബിയിൽ ഉൾപ്പെടുത്തൂ എന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

നിലവില്‍ 6100 കോടി കടമെടുത്താലും ജിഎസ്ടി വരുമാനം കിട്ടിയാലും നടപ്പ് സാന്പത്തിക വ‍ര്‍ഷം  ചെലവൊപ്പിക്കാനാകില്ല .  ഈ സാഹചര്യത്തിലാണ് ചെലവാക്കതെ കെട്ടിക്കിടക്കുന്ന പണം ധന വകുപ്പ് തിരിച്ച് പിടിക്കുന്നത്.  സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപറേഷനുകളിലുമായി 3000 കോടി രൂപ ചെലവഴിക്കാതെ വര്‍ഷങ്ങളായി കിടപ്പുണ്ടെന്നാണ്  ധനവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. 

ഇതിൽ നടപ്പ് പദ്ധതികൾക്ക് ഒഴികെയുള്ള പണം  ഖജനാവിലേക്ക് മുതൽകൂട്ടും. അടുത്ത സാന്പത്തിക വര്‍ഷത്തിലും ചെലവ് ചുരുക്കലിനും സാന്പത്തിക അച്ചടക്കത്തിനും ധനവകുപ്പ് നടപടികളുണ്ടാകും. സാന്പത്തിക അച്ചടക്കത്തിനായി പ്രത്യേക അദ്ധ്യായം തന്നെ ഉണ്ടാകുമെന്നാണ് വിവരം. 

ഫലപ്രജമായ പദ്ധതികൾക്ക് മാത്രമെ പണം നൽകൂ. പദ്ധഥി നടത്തിപ്പ് ധനവകുപ്പ് നേരിട്ട് നിരക്ഷിക്കുകയും ചെയ്യും. പദ്ധതികൾക്ക് പണം നൽകാൻ വകുപ്പുകളെ ഇനിലക്കാരാക്കുന്ന രീതി മാറ്റും. പകരം ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൊടുക്കും. പദ്ധതിയേതര ചെലവുകളുടെ പേരിലുള്ള ധൂര്‍ത്തിന് മൂക്കുകയറിടും.

click me!