മന്ത്രിമാർ വിദേശത്ത് പോകുന്നത് സ്ഥിരതാമസത്തിനല്ല: മന്ത്രി തോമസ് ഐസക്

Published : Sep 04, 2018, 02:14 PM ISTUpdated : Sep 10, 2018, 04:12 AM IST
മന്ത്രിമാർ വിദേശത്ത് പോകുന്നത് സ്ഥിരതാമസത്തിനല്ല: മന്ത്രി തോമസ് ഐസക്

Synopsis

മന്ത്രിമാർ വിദേശത്ത് പോകുന്നത് സ്ഥിരതാമസത്തിനല്ലെന്ന് മന്ത്രി തോമസ് ഐസക്. വിദേശത്തുള്ളവർ നൽകുന്ന സഹായം ഏറ്റുവാങ്ങാൻ മാത്രമാണ്. ലോക കേരള സഭയിൽ പങ്കെടുത്തവരെല്ലാം ധനശേഖരണം നടത്തുകയാണ്. മന്ത്രിമാരുടെ വിദേശ യാത്ര ഭരണത്തെ ബാധിക്കില്ലെന്നും തോമസ് ഐസക് പറ‍ഞ്ഞു.   

തിരുവനന്തപുരം: മന്ത്രിമാർ വിദേശത്ത് പോകുന്നത് സ്ഥിരതാമസത്തിനല്ലെന്ന് മന്ത്രി തോമസ് ഐസക്. വിദേശത്തുള്ളവർ നൽകുന്ന സഹായം ഏറ്റുവാങ്ങാൻ മാത്രമാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ വിദേശ യാത്ര ഭരണത്തെ ബാധിക്കില്ല. ലോക കേരള സഭയിൽ പങ്കെടുത്തവരെല്ലാം ധനശേഖരണം നടത്തുകയാണ്  എന്നും തോമസ് ഐസക് പറ‍ഞ്ഞു. 

മുമ്പ് ജീവനക്കാർ സംഭാവന നൽകിയിട്ടുണ്ടെങ്കിൽ അത് ഒരു മാസത്തെ ശമ്പളത്തിൽ നിന്നും കുറച്ചേ ശമ്പളം സ്വീകരിക്കൂ. പി.എഫിൽ നിന്നും വായ്പയെടുത്ത് സംഭാവന നൽകാമെന്ന് സംഘടനകളുടെ നിർദ്ദേശം പരിഗണിക്കും. സംഭാവന കൊടുക്കാത്തവരോട് സർക്കാരിന് ഒരു പ്രതികാരവുമുണ്ടാവില്ല. 10 മാസത്തെ കാലാവധി വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും. ഇഷ്ടമുള്ള പണം സംഭാവന നൽകാൻ അവസരം വേണമെന്ന നിർദ്ദേശവും പരിഗണിക്കും. ജീവനക്കാരുടെ സാമ്പത്തിക ശേഷി അനുസരിച്ച് സംഭാവന നൽകാൻ സംവിധാനമുണ്ടാകണം എന്നും മന്ത്രി പറഞ്ഞു. 

അതേസമയം, ജിഎസ്ടിക്ക് മേൽ സെസ് പിരിക്കണമെങ്കിൽ കേന്ദ്ര നിയമഭേദഗതി വേണമെന്നും തോമസ് ഐസക് പറഞ്ഞു. ജി എസ് ടി കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്യണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'
തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗം: സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു