ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി

By Web DeskFirst Published Nov 14, 2017, 1:10 PM IST
Highlights

കോഴിക്കോട്: ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി തോമസ് ഐസക്. ജിഎസ്‌ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകളുടെ രജിസ്‍ട്രേഷന്‍ റദ്ദുചെയ്യുമെന്ന് മന്ത്രി  കോഴിക്കോട് പറഞ്ഞു. ജിഎസ്ടിയുടെ പേരില്‍ ഭക്ഷണത്തിന് ഹോട്ടലുടമകള്‍ അധികതുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്.

പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ബില്ലുകള്‍ ധനവകുപ്പ് ശേഖരിച്ചു കഴിഞ്ഞു. ജിഎസ്‌ടി അഞ്ച്ശതമാനമായി കുറച്ചിട്ടും കൊള്ളലാഭമെടുക്കല്‍ തുടരുകയാണോയെന്ന് പരിശോധിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിന്നാലെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രിയുടെ താക്കീത്.

ജിഎസ്‌ടി കൊള്ളയെ കുറിച്ച് പരാതി നേരത്തെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടലുടമകളെ ധനമന്ത്രി ചര്‍ച്ചക്ക് വിളിച്ചിരുന്നു.അധിക വില ഈടാക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ചില ഹോട്ടലുടമകള്‍ 5 ശതമാനം വരെ കിഴിവ് നല്‍കിയിരുന്നു. പുതിയ നിര്‍ദ്ദേശത്തിന് തൊട്ടുപിന്നാലെ ഈ കിഴിവ് ഹോട്ടലുടമകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

click me!