
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ ഇന്ന് രാത്രി മുതൽ 5 ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ തീരുമാനം. ചീഫ് സെക്രട്ടറി സേവന ദാ താക്കളോട് ആവശ്യപ്പെട്ടു. തൂത്തുക്കുടിയിൽ രണ്ടാം ദിവസവും സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ വേണ്ടി എന്നാണ് വിശദീകരണം. ഇന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. കാളിയപ്പൻ(24) എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
തൂത്തുക്കുടിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് രാവിലെ മുതല്‍ തന്നെ പലയിടത്തും സംഘര്‍ഷം രൂക്ഷമായിരുന്നു. ഇന്നലെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് രോക്ഷാകുലരായ ജനങ്ങൾ ഇന്ന് വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam