
തിരുവനന്തപുരം: ഈ വർഷത്തെ തോപ്പിൽഭാസി പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്. മാധ്യമ രംഗത്തെ സമഗ്രമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 33,333 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് സമ്മാനിക്കും. തോപ്പിൽ ഭാസി ഫൗണ്ടേഷൻ അധ്യക്ഷൻ പന്ന്യൻ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ നീതിബോധത്തെയും സാമൂഹിക ഉത്തരവാദിത്വത്തെയും അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ നിരന്തരം ശ്രമിച്ച് വരുന്ന മാധ്യമപ്രവര്‍ത്തകയാണ് സിന്ധു സൂര്യകുമാറെന്ന് ജൂറി വിലയിരുത്തി.
പന്ന്യന്‍ രവീന്ദ്രനെ കൂടാതെ കെ. പ്രഭാകരന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, എന്‍. സുകുമാരന്‍ പിള്ള, എ ഷാജഹാന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് വിജയിയെ തെരഞ്ഞെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam