
ഷിംല:ഹിമാചലിലെ മണാലിയില്‍ കുടുങ്ങിയ മലയാളികളെ ഇന്ന് രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചൽ പ്രദേശിലെ മണാലിയിൽ 56 മലയാളികളാണ് കുടുങ്ങികിടക്കുന്നത് . ഇതില്‍ പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമുണ്ട്. റോഡുകൾ തകർന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കിന്നോർ, ചമ്പാ ജില്ലകളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട പോയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. പ്രധാന നനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം ട്രെക്കിംഗിന് പോയ 45 പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam