പിരിവ് നല്‍കാത്തതിന് വധ ഭീഷണി; ബിജെപി നേതാവിനെതിരെ കൂടുതല്‍ പരാതികള്‍

Published : Aug 06, 2017, 01:11 AM ISTUpdated : Oct 04, 2018, 11:50 PM IST
പിരിവ് നല്‍കാത്തതിന് വധ ഭീഷണി; ബിജെപി നേതാവിനെതിരെ കൂടുതല്‍ പരാതികള്‍

Synopsis

കൊല്ലം: പിരിവ് നല്‍കാത്തതിന്റെ പേരില്‍ കച്ചവടക്കാരനെതിര വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കൂടുതല്‍ പരാതികള്‍. ബിജെപി നേതാക്കളെ പേടിച്ച് പിരിവിന്റെ പേരിലുള്ള ഭീഷണി പുറത്ത് പറയാതിരുന്ന പല കച്ചവടക്കാരും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

അതേസമയം കച്ചവടക്കാരനെതിരെ വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ചവറയില്‍ കുടിവെള്ളക്കമ്പനി നടത്തുന്ന മനോജിനെ അയ്യായിരം രൂപ പിരിവ് നല്‍കാത്തതിന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് സുഭാഷിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുകയാണ്.

ചവറ ശങ്കരമംഗലത്തെ ഒരു പണമിടപാട് സ്ഥാപന ഉടമയെയും ഇയാള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സ്ഥാപനത്തിലും സുഭാഷ് അയ്യായിരം രൂപയാണ് ആവശ്യപ്പെട്ടത്. സ്ഥാപനയുടമ ഉടന്‍ പൊലിസില്‍ പരാതി നല്‍കും. വധ ഭീഷണി മുഴക്കിയ ബിജെപി നേതാവ് സുഭാഷിനെ പാര്‍ട്ടി ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. ഇയാളെക്കുറിച്ചുള്ള പാര്‍ട്ടി തല അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ,റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി
2021-ൻ്റെ തനിയാവർത്തനം; 16 മണ്ഡലങ്ങളിൽ അവർ വീണ്ടും നേർക്കുനേർ! മധുരപ്രതികാരമോ അതോ ചരിത്രമാവർത്തനമോ?