ശബരിമലയില്‍ യുവതികളെ തടയുകയും പ്രതിഷേധിക്കുകയും ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍

Published : Dec 01, 2018, 03:05 PM ISTUpdated : Dec 01, 2018, 04:34 PM IST
ശബരിമലയില്‍ യുവതികളെ തടയുകയും പ്രതിഷേധിക്കുകയും ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍

Synopsis

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തടയുകയും  പ്രതിഷേധിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്തു.  സ്ത്രീകളെ തടഞ്ഞ് പ്രതിഷേധിച്ച മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. 

പമ്പ:  ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തടയുകയും  പ്രതിഷേധിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്തു.  സ്ത്രീകളെ തടഞ്ഞ് പ്രതിഷേധിച്ച മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. 

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞിരുന്നു. കാനനപാതയിലേക്ക് കയറിതുടങ്ങിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തിരികെയിറക്കുകയായിരുന്നു. രണ്ട് പേരും ആന്ധ്രാ സ്വദേശിനികളാണ്. വനിതാ പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ താഴെ ഇറക്കിയത്. 

വെസ്റ്റ് ഗോദാവരി സ്വദേശി കൃപാവതി(42), നവോജാമ(26) എന്നിവരാണ് മല കയറാന്‍ എത്തിയത്. ആന്ധ്രയിൽ നിന്നുള്ള പതിനഞ്ചംഗ സംഘത്തിനൊപ്പമാണ് കൃപാവതിയെത്തിയത്. ഇവര്‍ എങ്ങനെ  അവിടെയെത്തി എന്നത് പൊലീസിനും വ്യക്തമായി അറിയില്ല. 

സന്നിധാനത്ത് എത്തുന്നതിന് മുമ്പ് അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ഓരോ ആളുകളെയും പരിശോധിച്ചിട്ട് മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. എന്നാല്‍ എങ്ങനെ ഇവര്‍ കടന്നുപോയി എന്നതിനെ കുറച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറയുന്നില്ല. 


 

PREV
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി