റോഡ്​ മുറിച്ചു കടക്കുമ്പോള്‍ ഒഴുകി വന്ന വാഹനങ്ങൾക്കിടയിൽ ​പെട്ട്​ മൂന്നു മരണം

Published : Jul 21, 2017, 12:53 PM ISTUpdated : Oct 05, 2018, 03:38 AM IST
റോഡ്​ മുറിച്ചു കടക്കുമ്പോള്‍ ഒഴുകി വന്ന വാഹനങ്ങൾക്കിടയിൽ ​പെട്ട്​ മൂന്നു മരണം

Synopsis

ജയ്​പൂർ: വെള്ളം പൊങ്ങിയ റോഡ്​ മുറിച്ചു കടക്കാൻ​ ശ്രമിക്കവെ ഒഴുകി വന്ന വാഹനങ്ങൾക്കിടിയിൽ ​പെട്ട്​ എട്ടുവയസുകാരനുൾപ്പെടെ മൂന്നു ​പേർ മരിച്ചു. രാജസ്​ഥാനിലെ ബാർമറിൽ വ്യാഴാഴ്​ച രാത്രി ഒമ്പതുമണിയോടു കൂടിയാണ്​ സംഭവമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. സുവ ദേവി, തികമ രാം എന്നിവരും ദിനേശ്​ എന്ന എട്ടു വയസുകാരനുമാണ്​ മരിച്ചത്​.

മൂന്ന്​ എസ്​ യു വികളും ഒരു പിക്കപ്​ വാനുമാണ്​ ഒഴുകിപ്പോയത്​. ഇവയിൽ സഞ്ചരിച്ചിരുന്ന 37 പേരെ ​പൊലീസ്​ രക്ഷപ്പെടുത്തിയിരുന്നു. സമീപത്തെ മലയുടെ മുകളിൽ നിന്നുള്ള വെള്ളത്തി​​​െൻറ കുത്തൊഴുക്കാണ്​ വെള്ളപ്പൊക്കത്തിനിടയാക്കിയത്​.

സാധാരണയായി മഴക്കാലത്ത്​ മലവെള്ളം റോഡു വഴി ഒഴ​ുകിപ്പോകാറുണ്ട്​. എന്നാൽ ഇത്ര ശക്​തമായ ഒഴൂക്ക്​ ഉണ്ടാകാറില്ലെന്ന്​ നാട്ടുകാർ പറയുന്നു. നാലടി ഉയരത്തിൽ വെള്ളം പൊങ്ങിയിതിനാല പ്രദേശത്ത്​ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. ഒരു ബസ്​ വെള്ളം നിറഞ്ഞ റോഡ്​ മുറിച്ചു കടന്ന്​ പോയിരുന്നു. തുടര്‍ന്ന് ചെറിയ വാഹനങ്ങളും റോഡ് മുറിച്ചു കടക്കാന്‍ഡ ശ്രമിച്ചതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ഉടമകളായ സഹോദരങ്ങൾ തായ്ലന്റിൽ അറസ്റ്റില്‍, ആകെ പിടിയിലായത് 7 പേർ
പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,