ജമ്മു കശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ചയില്‍ മൂന്ന് സൈനികരെ കാണാതായി

By Web DeskFirst Published Dec 12, 2017, 12:42 PM IST
Highlights

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഗുരേസ് മേഖലയില്‍ ഉണ്ടായ മഞ്ഞ് വീഴ്ചയില്‍ മൂന്ന് സൈനികരെ കാണാതായി. നിയന്ത്രണ മേഖലയ്ക്ക് സമീപമുള്ള ബക്തൂറിലെ സൈനിക കേന്ദ്രത്തിലെ സൈനികരാണ് അപകടത്തില്‍ പെട്ടത്. മേഖലയില്‍ തുടരുന്ന കനത്ത മഞ്ഞ് വീഴ്ച രക്ഷാ പ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. 

ജനുവരിയില്‍ മഞ്ഞ് വീഴ്ചയില്‍ പതിനാല് സൈനികരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്ന് നൂറ്റമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് ഗുരേസ് താഴ്‍വരയിലേയ്ക്ക്. കശ്മീറിന്റെ മറ്റ് മേഖലയിലേയ്ക്ക് റോഡ് മാര്‍ഗം മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ മഞ്ഞ് കാലത്ത്  ഈ മേഖല ഒറ്റപ്പെടുന്നത് സാധാരണമാണ്. മഞ്ഞ്  വീഴ്ച രൂക്ഷമായ ഈ മേഖലയിലൂടെ തീവ്രവാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറുന്നത് സാധാരണമാണ്. 
 

click me!