രോഗികളായെത്തി ആശുപത്രിയില്‍ കവര്‍ച്ച; മൂന്ന് സ്ത്രീകള്‍ പിടിയില്‍

Web Desk |  
Published : Oct 04, 2017, 05:49 PM ISTUpdated : Oct 04, 2018, 08:09 PM IST
രോഗികളായെത്തി ആശുപത്രിയില്‍ കവര്‍ച്ച; മൂന്ന് സ്ത്രീകള്‍ പിടിയില്‍

Synopsis

കടയ്ക്കല്‍: കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ രോഗികള്‍ ചമഞ്ഞെത്തി രോഗിയുടെ മാല കവര്‍ന്ന മൂന്ന് കോയമ്പത്തൂര്‍ സ്വദേശിനികള്‍ പിടിയില്‍. ആശുപത്രി സുരക്ഷാ ജീവനക്കാരാണ് യുവതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോയമ്പത്തൂര്‍ പുക്കടം വില്ലേജില്‍ മുരുകന്‍ കോവില്‍ തെരുവില്‍ മീന (34), ജ്യോതി (30), ശാന്തി (36) എന്നിവരാണു പിടിയിലായത്. ചൊവാഴ്ച രാവിലെയാണ് സംഭവം.

ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ദര്‍പ്പക്കാട് സ്വദേശി റഷീദാ ബീവിയുടെ രണ്ടര പവന്‍ സ്വര്‍ണമാലയാണു കവര്‍ന്നത്. നല്ല വേഷത്തില്‍ വന്ന് രോഗികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു മോഷണം.  

പിടിയിലായപ്പോള്‍  മുടി അഴിച്ചിട്ടു നിലവിളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. താലിയുള്‍പ്പെടെ മാലയും 720 രൂപയും ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തു. ഇവര്‍ നല്‍കിയ മേല്‍വിലാസത്തില്‍ സംശയമുള്ളതായി പൊലീസ് പറഞ്ഞു. ഇവരെ റിമാന്‍ഡ് ചെയ്തു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നു സംശയിക്കുന്നു. മുന്‍പും താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ മാല കവര്‍ന്ന സംഭവം ഉണ്ടായിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു
നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി