മൂന്നു വയസ്സ് പ്രായമുള്ള കടുവ ചത്ത നിലയിൽ; കെണി വച്ച് പിടിക്കാൻ ശ്രമിച്ചുവെന്ന് സംശയം

Published : Nov 15, 2018, 12:28 PM IST
മൂന്നു വയസ്സ് പ്രായമുള്ള കടുവ ചത്ത നിലയിൽ; കെണി വച്ച് പിടിക്കാൻ ശ്രമിച്ചുവെന്ന് സംശയം

Synopsis

മറ്റൊരു കടുവ സം​രക്ഷണ കേന്ദ്രത്തിൽ ഇവിടെ എത്തിച്ചതാണ് മഹാവീറിനെയെന്ന് വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തുന്നു. മധ്യപ്രദേശിലെ ബന്ധവർ​ഗയിലെ കടുവ സം​രക്ഷണ കേന്ദ്രത്തിൽ നിന്നാണ് മഹാവീറിനെ ജൂണിൽ ഒഡീഷയിലെത്തിച്ചത്.

ഒഡീഷ: മൂന്നു വയസ്സുള്ള മഹാവീർ എന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒഡീഷയിലെ സാത്കോസിയ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് ബുധനാഴ്ച കടുവ ചത്തുകിടക്കുന്നതായി കണ്ടത്. വേട്ടക്കാർ കെണി വച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാകാം കടുവ കൊല്ലപ്പെട്ടതെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ പറയുന്നു. മറ്റൊരു കടുവ സം​രക്ഷണ കേന്ദ്രത്തിൽ ഇവിടെ എത്തിച്ചതാണ് മഹാവീറിനെയെന്ന് വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തുന്നു. മധ്യപ്രദേശിലെ ബന്ധവർ​ഗയിലെ കടുവ സം​രക്ഷണ കേന്ദ്രത്തിൽ നിന്നാണ് ജൂണിൽ ഒഡീഷയിലെത്തിച്ചത്.

കടുവ സം​രക്ഷണ കേന്ദ്രത്തിന്റെ അതിർത്തി പ്രദേശത്താണ് കടുവയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അധിക‍ൃതർ വിശദീകരിക്കുന്നു. സംഭവത്തിൽ ദേശീയ വനംവകുപ്പ് അതോറിറ്റി ഉദ്യോ​ഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ​ഗ്രാമീണർ ഒരു കടുവയെ ​ട്രാക്റ്റർ കൊണ്ട് ഇടിച്ചു കൊന്നിരുന്നു. അവനി എന്ന കടുവയെ വെടി വച്ച് കൊന്നതും വിവാദത്തിന് വഴി തെളിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് സീറ്റിൽ ജയിച്ച വിജയ് രാജിവെക്കുന്നത് ട്രിച്ചി സീറ്റെന്ന് വിവരം, വിജയ്ക്ക് പകരമിറങ്ങുന്നത് തൃഷയെന്ന് അഭ്യൂഹം
'കേരളത്തിൽ ജനാധിപത്യം വിജയിച്ചു, പക്ഷേ ബംഗാളിലാണ് പ്രശ്നം'; മമത പരാജയം അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി