തൃശൂർ മെഡിക്കൽ കോളേജ് വികസനം; അധ്യാപക ക്ഷാമം പരിഹരിക്കുമെന്ന് മന്ത്രി

By Web DeskFirst Published Feb 11, 2018, 2:28 PM IST
Highlights

തൃശൂര്‍: തൃശൂർ മെഡിക്കൽ കോളേജിലെ അധ്യാപക ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. കോഴ്സുകളുടെ അംഗീകാരം റദക്കാതിരിക്കാന്‍ നടപടിയെടുക്കും. എണ്ണൂറ് കോടിയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

തൃശൂർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക ക്ഷാമമുള്ളതിനാൽ കോഴ്സുകളുടെ അംഗീകാരം റദായേക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം കാണുമെന്നാണ് സർക്കാർ പ്രഖ്യാപനം.

മെഡിക്കൽ കൗൺസിൽ മാനദണ്ഡം ലംഘിച്ചതിനെത്തുടർന്ന് പല പിജി സീറ്റുകൾക്കും നിലവിൽ അംഗീകാരമില്ല. ഇതിന് പരിഹാരം കാണാൻ അധ്യാപകരെ ഉടൻ നിയമിക്കും. അടുത്ത വർഷം മുതൽ പിജി സീറ്റുകൾ കൂട്ടാനും നടപടിയെടുക്കും.

click me!