5 വർഷം മുൻപ് വയറ്റിൽ കത്രിക മറന്നുവെച്ചു, തെളിവെടുപ്പിന് ഹാജരാകാൻ പരേതന് നോട്ടീസയച്ച് തൃശൂർ മെഡിക്കൽ കോളേജ്

Published : Feb 26, 2026, 09:04 AM IST
scissors in stomach

Synopsis

രോഗി മരിച്ച വിവരം  അറിയിച്ചതോടെ, ഹിയറിങ് മാറ്റിവെച്ചെന്ന് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു

തൃശ്ശൂര്‍: 5 വർഷം മുൻപ് വയറ്റിൽ കത്രിക മറന്നുവെച്ചു, തെളിവെടുപ്പിന് ഹാജരാകാൻ പരേതന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ നോട്ടീസ്.രോഗി മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞുവെന്നത് അറിയാതെയാണ് മെഡിക്കൽ കോളേജ് നോട്ടീസ് അയച്ചത്.2020 ലാണ് തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. പാൻക്രിയാസിൽ മുഴ കണ്ടെത്തിയതിന് തുടർന്നായിരുന്നു ശസ്ത്രക്രിയ.വേദന മാറാതെ വന്നതോടെ സ്കാനിങ്ങിലൂടെ കത്രിക കണ്ടെത്തി.സ്വകാര്യ ആശുപത്രിയിലെത്തി കത്രിക നീക്കം ചെയ്തിരുന്നു

ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ സർജൻ പോൾ ടി. ജോസഫിനെതിരെ, മരിച്ച ജോസഫ് ആരോഗ്യവകുപ്പിൽ അടക്കം നൽകിയിരുന്നു.2025 ജനുവരി 29ന് ക്യാൻസർ ബാധിച്ച് ജോസഫ് മരിച്ചിരുന്നു.2026 ഫെബ്രുവരി 17 നാണ് നേരിട്ട് ഹാജരാകണമെന്ന് ജോസഫിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കത്ത് എത്തുന്നത്.സെക്രട്ടറിയേറ്റ് അനക്സിൽ ഹിയറിങ്ങിൽ ഹാജരാകാൻ ആയിരുന്നു നോട്ടീസ്.ജോസഫ് മരിച്ച വിവരം കുടുംബം അറിയിച്ചതോടെ, ഹിയറിങ് മാറ്റിവെച്ചെന്ന് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി, സൂര്യോദയത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണ് ആപകടം, ദുരൂഹതയില്ലെന്ന് കുടുംബം
അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം, 7പേർക്ക്​ ​ഗുരുതര പരിക്ക്