മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി കെ സനോജ്? നികേഷ് ഒരിടത്തുമില്ല, കാരായി രാജനും പി കെ ശ്യാമളയും പരിഗണനാ പട്ടികയിൽ

Published : Feb 26, 2026, 08:48 AM IST
cpm kannur candidate

Synopsis

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്തു. തലശ്ശേരിയിൽ എ എൻ ഷംസീറിന് പകരം കാരായി രാജനെയും മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി കെ സനോജിനെയും പരിഗണിക്കുന്നു. 

കണ്ണൂർ: സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. പയ്യന്നൂരിൽ ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കും. തലശ്ശേരിയിൽ എ എൻ ഷംസീറിന് പകരം കാരായി രാജന്റെ പേര് പരിഗണനയിൽ. എം വി ജയരാജന്‍റെ പേരും ഈ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ. പി കെ ശ്യാമള സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി കെ സനോജിനെയാണ് പരിഗണിക്കുന്നത്. ശൈലജയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ മേൽ കമ്മിറ്റി തീരുമാനമെടുക്കും. ശൈലജയെ മത്സരിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയാണെങ്കിൽ തളിപ്പറമ്പിൽ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർക്കാണ് പ്രഥമ പരിഗണന. എം വി നികേഷ് കുമാറിന്‍റെയും പി ജയരാജന്‍റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചില്ല.

അഴീക്കോട് കെ വി സുമേഷ് തന്നെ മത്സരിക്കും. കണ്ണൂർ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കണ്ണൂർ, കൂത്തുപറമ്പ് സീറ്റുകളിൽ ഘടക കക്ഷികൾ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രിയുടെ മണ്ഡലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽക്കമ്മറ്റിയാണ് തീരുമാനം എടുക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്പീക്കർ എ എൻ ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണം, ഫോൺ പരിശോധിക്കണം': ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്
നടന്നത് പിണറായി ഷംസീർ തിരക്കഥ, മികച്ച അഭിനയത്തിലുള്ള അവാർഡ് മന്ത്രിക്ക് നൽകണം കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ല:കെ മുരളീധരന്‍