
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്. രാവിലെ ഏഴ് മണിയോടെ തിരുവമ്പാടി ഭഗവതിയും പന്ത്രണ്ടു മണിയോടെ പാറമേക്കാവ് ഭഗവതിയും പൂരത്തിന് എഴുന്നളളും. എട്ടു ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന്
വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും.
കുടമാറ്റം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കുറി എത്തുന്നുണ്ട്. ക്ഷേത്രത്തിലേക്കുള്ള ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. കണിമംഗലം ശാസ്താവ് എഴുന്നള്ളി. കുടമാറ്റം വൈകീട്ടാണ് നടക്കുന്നത്.
പൂരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3000 പെലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കുടമാറ്റം കാണാന്‍ എത്തുന്നതിനായി പ്രത്യേക വഴിയൊരുക്കിയിട്ടുണ്ട്. വെടിക്കെട്ടടക്കമുള്ള പരിപാടികളില്‍ നിമപരമായ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല. അപകട സാധ്യത കണക്കിലെടുത്ത് എല്ലാ മുന്‍കരുതലും എടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam