ഡി സിനിമാസ് ഭൂമി കയ്യേറ്റ കേസ് ഇന്ന് കോടതിയില്‍

Web Desk |  
Published : Oct 17, 2017, 07:04 AM ISTUpdated : Oct 04, 2018, 07:51 PM IST
ഡി സിനിമാസ് ഭൂമി കയ്യേറ്റ കേസ് ഇന്ന് കോടതിയില്‍

Synopsis

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കോടതി നിര്‍ദ്ദേശപ്രകാരം തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി തയ്യാറാക്കിയ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. തീയേറ്റര്‍ നിര്‍മാണത്തിനായി ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് പരാതി നല്‍കിയത്. ദിലീപിനും മുന്‍ ജില്ലാ കളക്ടര്‍ എം എസ് ജയയ്ക്കുമെതിരെ നല്‍കിയ പരാതിയില്‍, കയ്യേറ്റം നടന്നിട്ടില്ലെന്നും, ജില്ലാ കളക്ടര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍, മുട്ടയെടുത്ത് ഓംലെറ്റുമുണ്ടാക്കി; സംഘത്തിലെ ഒരാൾ പിടിയിൽ
എഐസിസിക്കും സഹികെട്ടു! സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്; 'മുഖ്യമന്ത്രി' ചർച്ച തുടർന്നാൽ അച്ചടക്ക ലംഘനമായി കണക്കാക്കും