എന്‍ഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ്

By Web DeskFirst Published Mar 14, 2018, 2:16 PM IST
Highlights
  •  ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ്
  • ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ല
  • ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം ചേരുമെന്നും തുഷാര്‍

ചെങ്ങന്നൂര്‍:  ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ്. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം ചേരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എംപി സ്ഥാനം വാഗ്ദാനം ചെയ്തെന്ന വാര്‍ത്തയ്ക്കെതിരെ പരാതി നല്‍കുമെന്നും ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചില ബിജെപി നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് നല്‍കാതിരിക്കാനാണ് ബിജെപിയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും തുഷാര്‍ ആരോപിച്ചു. 

തന്നെ ഉപയോഗിച്ച് ബിജെപി സ്വന്തം പാര്‍ട്ടിയിലെ സ്ഥാനമോഹികളെ ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു. താനൊരിക്കലും എംപി സ്ഥാനം ആവശ്യപ്പെട്ടിരുന്നില്ലെന്നും തുഷാര്‍ പറഞ്ഞു. എംപി സ്ഥാനം താന്‍ ആവശ്യപ്പെട്ടാല്‍ അത് ബിജെപിയിലെ സ്ഥാനമോഹികളെ ഒതുക്കാനായി ബിജെപി ഉപയോഗിച്ച തന്ത്രമായിരുന്നെന്നും തുഷാര്‍ പറഞ്ഞു. ചില ബിജെപി നേതാക്കള്‍ തനിക്കെതിരെ പാരവെയ്ക്കുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ ബിജെപിക്കെതിരെ കടുത്ത നിലപാടാവണം എടുക്കേണ്ടതെന്ന് ബിഡിജെഎസ് അംഗങ്ങള്‍ക്കിടയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നേടിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് ബിജെഡിഎസ്.
 

click me!