എന്‍ഡിഎയില്‍ നിന്ന് പിന്നോട്ടില്ല; തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ദില്ലിയില്‍

By Web TeamFirst Published Aug 9, 2018, 7:46 AM IST
Highlights

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും ചർച്ചയാകും.

ദില്ലി: ബിജെപിയുമായുള്ള തർക്കം പരിഹരിക്കാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഇന്ന് ബിജെപി അദ്ധ്യക്ഷൻ അമിത്ഷായുമായി ഇന്ന് ദില്ലിയിൽ ചർച്ച നടത്തും. ദില്ലിയിൽ അമിത് ഷായുടെ വസതിയിലാകും കൂടിക്കാഴ്ച. രണ്ട് ദിവസം മുൻപ് തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും ചർച്ചയാകും. തൃശൂർ,ചാലക്കുടി, എറണാകുളം, പത്തനംതിട്ട എന്നീ മണ്ഡലങ്ങൾ അടക്കം എട്ട് സീറ്റുകൾ വേണമെന്നാണ് ബിഡിജെഎസിന്‍റെ ആവശ്യം. 

click me!