ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

Published : Jan 20, 2019, 10:06 AM IST
ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

Synopsis

സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമം നടക്കുന്നത്. ശബരിമല വിധിക്കെതിരെ ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തിയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം മുന്നില്‍ നിര്‍ത്തി എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച് മുസ്ലീം- ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാനാണ് ഇരു മുന്നണികളും നോക്കുന്നതെന്ന് തുഷാര്‍ ആരോപിച്ചു.

ബിജെപി സമരപ്പന്തലില്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമം നടക്കുന്നത്. ശബരിമല വിധിക്കെതിരെ ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തിയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്; മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതിയെന്ന് ഡോക്ട‍ർമാർ, നിരീക്ഷണത്തിൽ തുടരുന്നു
പ്രേംകുമാറിന് മറുപടിയുമായി സജി ചെറിയാൻ; 'വിഷമമുണ്ടായെങ്കിൽ സംസാരിച്ച് പരിഹരിക്കും, അഭിപ്രായം പറഞ്ഞതിന് ഇടത് സർക്കാർ മാറ്റി നിർത്തില്ല'