പിണറായി വിജയന്‍ ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും; ഷിബു ബേബി ജോണ്‍

Published : Jan 20, 2019, 09:29 AM IST
പിണറായി വിജയന്‍ ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും; ഷിബു ബേബി ജോണ്‍

Synopsis

ജനസംഘം മുതൽ പിഡിപി വരെയുള്ള സംഘടനകളുമായി സഖ്യത്തിൽ ഏർപ്പെട്ട ഏക പ്രസ്ഥാനം സിപിഎം ആണ്. അത് കൊണ്ട് തന്നെ അവരുടെ നേതാവായ കൊടിയേരിയിൽ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് ആര്‍എസ്‍പിയ്ക്ക് ഇല്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.  

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായി ഷിബു ബേബി ജോണ്‍. കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്പിയെ മതേതരത്വം പഠിപ്പിക്കേണ്ടെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ജനസംഘം മുതൽ പിഡിപി വരെയുള്ള സംഘടനകളുമായി സഖ്യത്തിൽ ഏർപ്പെട്ട ഏക പ്രസ്ഥാനം സിപിഎം ആണ്. അത് കൊണ്ട് തന്നെ അവരുടെ നേതാവായ കൊടിയേരിയിൽ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് ആര്‍എസ്‍പിയ്ക്ക് ഇല്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. 

ബിജെപി പരസ്യമായി വർഗ്ഗിയത പറയുമ്പോൾ സിപിഎം പരസ്യമായി മതേതരത്വം പറയുകയും എന്നാൽ  അവരുടെ ഒരോ ശ്വാസത്തിലും വർഗ്ഗിയത നിഴലിച്ച് നിൽക്കുന്നു. ഇതിനു ഉദാഹരണമാണ് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് കൊണ്ട് ആര്‍എസ്‍പിയെയും ആര്‍എസ്‍പി നേതാക്കൾക്കെതിരെയും ബിജെപി ബാദ്ധവം ആരോപിക്കുന്നത്. പിണറായി വിജയൻ ഇന്ത്യയിലെ  അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും.  അത് കൊണ്ട് തന്നെ ഇത്തരം അപവാദ പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയൊടെ തള്ളിക്കളയുകയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു

ഇതിന് സഹായകരമായി അവർ ഉപയോഗിക്കുന്ന പ്രചരണമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ ഇടപ്പെട്ട് ബിജെപിയുടെ ശക്തനായ സ്ഥാനാർത്ഥിയെ മാറ്റി ദുർബലനായ  പിഎം വേലായുധനെ കൊണ്ട് വന്നു എന്നത്. ആദ്യകാലം മുതൽക്കെ ബിജെപിയിൽ പ്രവർത്തിക്കുകയും ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പിഎം വേലായുധനെ ദുർബലനായി സിപിഎം കാണുന്നത് അദ്ദേഹം ഒരു പട്ടികജാതിക്കാരൻ ആയത് കൊണ്ട് മാത്രമാണ്. ഇത് തെളിയിക്കുന്നത് നവോദ്ധാനത്തെ കുറിച്ചും പുരോഗമന മുന്നെറ്റത്തെ കുറിച്ചും വാചാലമാകുന്നവരുടെ മനസ്സിൽ അയിത്തവും സവർണ്ണ മേധാവിത്വചിന്താഗതിയും ഇപ്പോഴും നിലനിൽക്കുന്നു എന്നാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ
ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്; വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി, 25 കൊല്ലത്തിന് ശേഷം മുട്ടടയിൽ യുഡിഎഫ് കൗൺസിലര്‍