ടിപ്പു ജയന്തിയുടെ പേരിൽ കർണാടകത്തിൽ വീണ്ടും ബിജെപി- കോൺഗ്രസ് പോര്

Web Desk |  
Published : Oct 22, 2017, 06:43 AM ISTUpdated : Oct 04, 2018, 05:22 PM IST
ടിപ്പു ജയന്തിയുടെ പേരിൽ കർണാടകത്തിൽ വീണ്ടും ബിജെപി- കോൺഗ്രസ് പോര്

Synopsis

ബംഗളുരു: ടിപ്പു സുൽത്താന്‍റെ പേരിൽ കർണാടകത്തിൽ വീണ്ടും ബിജെപി- കോൺഗ്രസ് പോര്. ഈ വർഷവും നവംബർ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനുളള സംസ്ഥാന സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ബി ജെ പി രംഗത്തെത്തി. സർക്കാർ പരിപാടികളിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെയുടെ കത്താണ് ഇത്തവണ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ടിപ്പു സുൽത്താൻ സ്വാതന്ത്ര്യ സമര സേനാനിയെന്ന് കോൺഗ്രസും അതല്ല മതഭ്രാന്തനും കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയ ആളെന്ന് ബിജെപിയും വാദിക്കുന്നു. 2015 മുതൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ടിപ്പു ജയന്തി ആഘോഷം വാദപ്രതിവാദങ്ങളുടേതാണ്. ആദ്യ വർഷം കുടക് മേഖലയിൽ അത് നാല് പേരുടെ മരണത്തിലേക്കും വർഗീയ സംഘർഷങ്ങളിലേക്കും നയിച്ചു. കനത്ത സുരക്ഷയിൽ കഴിഞ്ഞ വർഷം നടത്തിയ ആഘോഷം ഇക്കുറിയും വിപുലമായി നടത്താനാണ് സർക്കാർ തീരുമാനം. വിവാദത്തിന് കുറവുണ്ടാകില്ലെന്ന സൂചന നൽകി ആദ്യ വെടി പൊട്ടിച്ചത് കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെ. ടിപ്പു ജയന്തി ആഘോഷങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന മന്ത്രിയുടെ കത്താണ് വിവാദമായത്. ഔദ്യോഗിക പരിപാടികൾക്ക് ക്ഷണിക്കരുതെന്നും പറഞ്ഞു. മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്തെത്തി. ഹെഗ്ഡെയുടേത് പദവിക്ക് ചേരാത്ത നടപടിയാണ്. അദ്ദേഹത്തെ ക്ഷണിക്കുക തന്നെ ചെയ്യും. വരണോ വേണ്ടയോ എന്ന തീരുമാനം അവരുടേതാണ്. ടിപ്പു മഹാനായ രാജ്യസ്നേഹിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ടിപ്പു ജയന്തിക്കെതിരെ സമരം നടത്തി ജയിലിലായിട്ടുളള കേന്ദ്രമന്ത്രിയുടെ വാദത്തെ ന്യായീകരിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളും രംഗത്തെത്തി. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനുളള സർക്കാർ നീക്കമാണ് ഇതെന്നാണ് ആരോപണം. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനും ബിജെപിക്കും ഇത്തവണത്തെ നവംബർ പത്ത് രാഷ്ട്രീയ ആയുധം കൂടിയാണ്. കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ ജാഗ്രതയിലാണ് സംസ്ഥാന സർക്കാർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; തെരഞ്ഞെടുപ്പിൽ അവസാന നിമിഷവും ട്വിസ്റ്റുകൾ, മൂടാടിയിൽ സംഘർഷം
കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് തോറ്റു