ഇടത്തു നിന്ന് വലത്തോട്ട് മാറിയത് വേഗത്തിലായിപ്പോയെന്ന് ടി.ജെ ചന്ദ്രചൂഡന്‍

By Web DeskFirst Published Jul 3, 2016, 6:48 AM IST
Highlights

ഇടതുമുന്നണിയില്‍ നിന്ന് വലതുമുന്നണിയിലേക്ക് മാറിയ ആ ശീഘ്രഗതി വേണ്ടായിരുന്നെന്നാണ് തിരിഞ്ഞുനോക്കുമ്പോള്‍ തനിക്ക് തോന്നുന്നതെന്നായിരുന്നു ചന്ദ്രചൂഡന്റെ പ്രഥാന വിമര്‍ശനം. അത്ര വേഗത വേണ്ടായിരുന്നു. അന്ന് ഇത് പറയാമായിരുന്നെങ്കിലും പറഞ്ഞില്ല. കുമ്പസാരം നല്ലതാണ്. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല. പണ്ട് കുറേക്കൂടി കെട്ടുറപ്പുള്ള പാര്‍ട്ടിയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്റെ സംസാരം കേട്ടാല്‍ പ്രതിപക്ഷ നേതാവാണെന്ന് തോന്നും. ആദര്‍ശ ശുദ്ധിയൊക്കെ നല്ലതാണ്. പക്ഷേ അത് അവസരത്തിലും അനവസരത്തിലും പറയുന്നത് ശരിയല്ലെന്നും ഈ മുന്നണിയില്‍ എത്രകാലം ഇങ്ങനെ തുടരാനാകുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതസമയം പിണറായി വിജയനെയും ഇ.പി ജയരാജനെയും ഇടതുമുന്നണി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പിന്താങ്ങുകയും ചെയ്തു. സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണ്. പിണറായി വിജയന്‍ പക്വമതിയായാണ് ഇപ്പോള്‍ പെരുമാറുന്നത്. ഒരു വാക്പിഴയുടെ പേരില്‍ കായിക മന്ത്രി ഇ.പി ജയരാജനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. മുന്നണിയും കൂട്ടുകെട്ടും സ്ഥിരമായല്ല, മറിക്കൊണ്ടിരിക്കും എന്നു പറഞ്ഞ അദ്ദേഹം എന്നാല്‍  മുന്നണി മാറ്റം ഉടനൊന്നുമുണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

click me!