
ദില്ലി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ശബരിമല ഉപദേശകസമിതി അധ്യക്ഷനുമായ ടി.കെ.എ.നായര്‍. സ്ത്രീകളെ ശബരിമലയില്‍ പണ്ട് പ്രവേശിപ്പിച്ചിരുന്നു. 1940-കളില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തിപരമായി അറിയാമെന്നും ടികെഎ നായര്‍ പറഞ്ഞു.
വ്രതത്തിന്‍റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനമാണ്. എന്‍റെ അറിവില്‍ ഭൂരിപക്ഷം പേരും 41 ദിവസം വ്രതം പോലുമെടുക്കാതെയാണ് ശബരിമലയില്‍ പോകുന്നത്. മലയ്ക്ക് പോകുന്നതിന്‍റെ തലേദിവസം മാത്രം വ്രതമെടുക്കുന്നവര്‍ പോലുമുണ്ട്. അങ്ങനെയിരിക്കെ ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കരുത്.
1940-ല്‍ തനിക്ക് ഒരുവയസ്സുള്ളപ്പോള്‍ ശബരിമലയില്‍ വച്ച് ചോറൂണ്ണ് നടത്തിയിട്ടുണ്ട്. അച്ഛനും അമ്മയും അമ്മാവനും ചേര്‍ന്നാണ് തന്നെ ശബരിമലയില്‍ കൊണ്ടു പോയത്. അമ്മയുടെ മടിയിലിരുത്തിയാണ് ചോറൂണ്ണ് ചടങ്ങ് നടത്തിയത്. ശ്രീകോവിലിന് മുന്നില്‍ അന്ന് അമ്മ ഇരുന്നിട്ടും അന്നാരും തടയുകയും ഇറങ്ങിപ്പോക്കാന്‍ പറയുകയോ ചെയ്തിട്ടില്ല. ഒരു കുഞ്ഞുണ്ടായാല്‍ ശബരിമലയില്‍ കൊണ്ടുപോയി ചോറൂണ്ണ് നടത്തണമെന്ന് തന്‍റെ മാതാപിതാക്കളോട് നിര്‍ദേശിച്ചത് പന്തളം രാജാവായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam