കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ടി.എം.കൃഷ്ണ

By Web TeamFirst Published Nov 24, 2018, 2:10 PM IST
Highlights

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മഗ്സസെ അവാർഡ് ജേതാവും സംഗീതജ്ഞനുമായ ടി.എം.കൃഷ്ണയെത്തുന്നു. ഡിസംബർ 15ന് കേരള സർവകലാശാല സെനറ്റ് ഹാളിൽ ടി.എം.കൃഷ്ണ സംഗീതപരിപാടി അവതരിപ്പിക്കും.

തിരുവനന്തപുരം : കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മഗ്സസെ അവാർഡ് ജേതാവും സംഗീതജ്ഞനുമായ ടി.എം.കൃഷ്ണയെത്തുന്നു. ഡിസംബർ 15ന് കേരള സർവകലാശാല സെനറ്റ് ഹാളിൽ ടി.എം.കൃഷ്ണ സംഗീതപരിപാടി അവതരിപ്പിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് സംഗീതപരിപാടി.  പരിപാടിയിലൂടെ സമാഹരിക്കുന്ന പണം പ്രളയ ദുരിതാശ്വാസത്തിന് നല്‍കാനാണ് തീരുമാനം

മതേതര നിലപാടുകളും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ ഒരുക്കുകയും ചെയ്തതിന് പിന്നാലെ ഭീഷണികളും രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്ന സംഗീതജ്ഞനാണ് ടിഎം കൃഷ്ണ. കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ണാടക സംഗീതത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ പാട്ടുകള്‍ പാടിയതിന് ടി.എം.കൃഷ്ണയ്ക്കെതിരെ ഭീഷണിയുയര്‍ന്നിരുന്നു. 

click me!