തേറമ്പലിനെ സ്വപ്നം കണ്ട് തെരഞ്ഞെടുപ്പിനിറങ്ങേണ്ട; ബിജെപിയെ പരിഹസിച്ച് പ്രതാപന്‍

Published : Sep 28, 2018, 07:44 AM IST
തേറമ്പലിനെ സ്വപ്നം കണ്ട് തെരഞ്ഞെടുപ്പിനിറങ്ങേണ്ട; ബിജെപിയെ പരിഹസിച്ച് പ്രതാപന്‍

Synopsis

മുൻ സ്പീക്കറും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന തേറമ്പില്‍ രാമകൃഷ്ണനെ സ്വപ്നം കണ്ട് ബിജെപി ലോക്സഭാതെരഞ്ഞെടുപ്പിനിറങ്ങേണ്ടെന്ന് തൃശൂര്‍ ഡിസിസി പ്രസിഡൻറ് ടി എൻ പ്രതാപൻ. തേറമ്പിലിനെ തൃശൂരില്‍ മത്സരിപ്പിക്കാൻ ബിജെപി ലക്ഷ്യമിടുന്നുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍: മുൻ സ്പീക്കറും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന തേറമ്പില്‍ രാമകൃഷ്ണനെ സ്വപ്നം കണ്ട് ബിജെപി ലോക്സഭാതെരഞ്ഞെടുപ്പിനിറങ്ങേണ്ടെന്ന് തൃശൂര്‍ ഡിസിസി പ്രസിഡൻറ് ടി എൻ പ്രതാപൻ. തേറമ്പിലിനെ തൃശൂരില്‍ മത്സരിപ്പിക്കാൻ ബിജെപി ലക്ഷ്യമിടുന്നുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

30 വർഷം എംഎല്‍എയും രണ്ട് തവണ സ്പീക്കറുമായിരുന തേറമ്പില്‍ രാമകൃഷ്ണനെ തൃശൂർ ലോകസഭാമണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാക്കാൻ നീക്കമുണ്ടെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ബിജെപിയെ പരിഹസിച്ച് ഡിസിസി പ്രസിഡന്‍റ് രംഗത്തു വന്നിരിക്കുന്നത്.

കോണ്‍ഗ്രസിൻറെ മുതിര്‍ന്ന നേതാവിനെ കണ്ട് ബിജെപി മോഹിക്കേണ്ടെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി. എന്നാല്‍ തേറമ്പിലിനെ തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമോയെന്ന ചോദ്യത്തോട് ടിഎൻ പ്രതാപൻ പ്രതികരിച്ചില്ല.തേറമ്പിലിന് താത്പര്യമുണ്ടെങ്കില്‍ കോണ്‍ഗ്സ് ആദ്യം പരിഗണിക്കുക അദ്ദേഹത്തെയായിരിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം
അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി