ശശിക്കെതിരായ കമ്മീഷൻ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പരിഗണിക്കും

Published : Sep 28, 2018, 07:28 AM IST
ശശിക്കെതിരായ കമ്മീഷൻ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പരിഗണിക്കും

Synopsis

ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്ക് എതിരെ നടപടിക്ക് ശുപാർശയെന്ന് സൂചന. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും.

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്ക് എതിരെ നടപടിക്ക് ശുപാർശയെന്ന് സൂചന. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവുകൂടിയായ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴി വിശ്വസനീയമാണ്. പരാതിക്ക് ഒപ്പം ശശിയുടെ ഫോൺ സംഭാഷണങ്ങളുടെ പകർപ്പും, ശശിക്ക് വേണ്ടി പരാതി പിൻവലിപ്പിക്കാൻ നടന്ന ശ്രമങ്ങളുടെ ദൃശ്യങ്ങളും കമ്മീഷന് കൈമാറിയിരുന്നു. ഇതും കമ്മീഷൻ മുഖവിലയക്ക് എടുക്കുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പി കെ ശശിക്ക് എതിരെ നടപടി വേണമെന്ന്കമ്മീഷൻ ശുപാർശ ചെയ്തതായാണ് വിവരം. പരാതി ഒതുക്കാൻ ശ്രമം നടന്നെനന്നും ഇതിന് ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റിയിലെ രണ്ട് നേതാക്കൾക്ക് എതിരെ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.

പാർട്ടി സെക്രട്ടേറിയറ്റ് കമ്മറ്റി റിപ്പോർട്ട് ച‍ർച്ച ചെയ്ത് നടപടി തീരുമാനിക്കും. തനിക്ക് എതിരെ പാർട്ടി തലത്തിൽ ഗൂഡാലോചന നടന്നെന്ന ശശിയുടെ പരാതി സംഘടനാ തലത്തിൽ പരിശോധിക്കണമെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശിക്ഷിച്ച് ഒരുമാസത്തിനുള്ളിൽ സിപിഎം നേതാവിന് പരോൾ; ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിലെ പ്രതി നിഷാദ് പുറത്ത്
ആലപ്പുഴയിൽ ക്രിസ്‌മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ; ആക്രമിച്ചത് 'വീട്ടിലെ ചെടിച്ചടികൾ പൊട്ടിച്ചെന്ന് സംശയിച്ച്'