അവിഹിത ബന്ധം ആരോപിച്ച്​ ഭർത്താവി​ൻ്റെ  ജനനേ​ന്ദ്രിയം ഛേദിച്ചു

Published : Jul 21, 2017, 06:59 PM ISTUpdated : Oct 05, 2018, 03:09 AM IST
അവിഹിത ബന്ധം ആരോപിച്ച്​ ഭർത്താവി​ൻ്റെ  ജനനേ​ന്ദ്രിയം ഛേദിച്ചു

Synopsis

വെല്ലൂര്‍: അവിഹിത ബന്ധം ആരോപിച്ച്​ നാല്​ കുട്ടികളുടെ അമ്മ ഭർത്താവി​ൻ്റെ  ജനനേ​ന്ദ്രിയം ഛേദിച്ചു. ഛേദിച്ച ഭാഗം പേഴ്​സിലിട്ട്​ വി കോട്ടയി​ലെ രക്ഷിതാക്കളെ കാണാൻ പോയ സ്​ത്രീയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വന്നിയാർ സമുദായത്തിൽപെട്ട സരസുവും പട്ടികജാതി വിഭഗാത്തിൽപെട്ട ജഗദീഷനും 14 വർഷം മുമ്പാണ്​ ഗാർമൻ്റ്​സ്​ യൂനിറ്റിൽ ജോലി ചെയ്യുന്നതിനിടെ പ്രണയിച്ച്​ വിവാഹിതരായത്. ഇവർക്ക്​ ഒരു ആൺകുട്ടിയും മൂന്ന്​ ​പെൺകുട്ടികളുമുണ്ട്​.  കുടുംബവഴക്കിനെ തുടർന്ന്​ ഒരു വർഷം മുമ്പ്​ സരസു രക്ഷിതാക്കളുടെ വീട്ടിലേക്ക്​ മടങ്ങി. എന്നാൽ കുട്ടികൾ ഭർത്താവിൻ്റെ രക്ഷിതാക്കളൊടൊപ്പമായിരുന്നു താമസം. 

പതിമൂന്ന് വയസ്സുളള മകൻ്റെ നിർബന്ധത്തിന് വഴങ്ങി മകൻ്റെ പിറന്നാളിന് വന്നതാണ് സരസു. തുടർന്ന്  എല്ലാരുടെയും നിർബന്ധം മൂലം വീണ്ടും താമസം ആരംഭിക്കുകയായിരുന്നു.  ബുധനാഴ്ച്ച രാത്രി ദമ്പതികൾ തമ്മിൽ അവിഹിത ബന്ധം ആരോപിച്ച് വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് അടുക്കളയിൽ നിന്ന് കത്തി എടുത്ത് ഭർത്താവിൻ്റെ ജനനേ​ന്ദ്രിയം ഛേദിക്കുകയായിരുന്നു. ജഗദീഷ​ൻ്റെ നിലവിളി കേ​ട്ടെത്തിയ അയൽവാസികളും ബന്ധുക്കളും ഇദ്ദേഹത്തെ ഗുഡിയാട്ടം സര്‍ക്കാര്‍ ഹോസ്​പിറ്റലിൽ എത്തിച്ചു. പ്രാഥമിക ശു​ശ്രൂഷ നൽകിയ ശേഷം വെല്ലൂർ മെഡിക്കൽ കോളജിലേക്ക്​ മാറ്റി. അടിയന്തിര ശസ്​​ത്രക്രിയക്ക്​ വിധേയനായ ജഗദീഷൻ സുഖംപ്രാപിച്ചുവരുന്നതായി പൊലീസ്​ അറിയിച്ചു. വിവിധ വകുപ്പുകൾ ​പ്രകാരം സരസുവിനെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി