
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള മുക്കുപണ്ട പണയങ്ങൾ കണ്ടെത്താൻ സഹകരണ വകുപ്പിന്‍റെ കർശന നടപടി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഒരുമാസം നീളുന്ന സംസ്ഥാന വ്യാപക പരിശോധന തുടങ്ങി. ട്രാൻസ്ജെന്‍ററുകള്‍ക്കായി സംസ്ഥാനത്ത് പ്രത്യേകം സഹകരണ സംഘങ്ങൾ രൂപീകരിക്കാനും സഹകരണ കോൺഗ്രസിൽ ധാരണയായി.
സഹകരണ മേഖലയിലെ അഴിമതിക്ക് വിലങ്ങിടുകയെന്ന ലക്ഷ്യത്തിലാണ് സഹകരണ കോൺഗ്രസ് നടക്കുന്ന വേളയിൽത്തന്നെ പരിശോധന. തിരുവനന്തപുരത്തും കണ്ണൂരിലെ കരിവെള്ളൂരിലുമടക്കം ചെറുകിട സഹകരണ സംഘങ്ങളിൽപ്പോലും നടന്ന മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയിരുന്നു.
മുഴുവൻ സഹകരണ സ്ഥാപനങ്ങളിലെയും സ്വർണ്ണവും, പണയ ഇടപാടുകളും പരിശോധിച്ച് തട്ടിപ്പുണ്ടെങ്കിൽ കണ്ടെത്താനാണ് നടപടി. ഓരോ ബാങ്കിലും ഒരു മാസം നീണ്ടുനിൽക്കുന്ന പരിശോധനയ്ക്ക് ശേഷം വകുപ്പുതല പരിശോധന വേറെയുണ്ടാകും. കർശന നടപടിക്കൊപ്പം ഇക്കാര്യത്തിൽ സ്ഥിരം സംവിധാനമൊരുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
മുഴുവൻ ജില്ലകളിലും ട്രാൻസ്ജെന്‍ററുകള്‍ക്കായി സഹകരണ സംഘങ്ങൾ രൂപീകരിക്കുക വഴി ഇവരുടെ സ്വയം തൊഴിലാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ സംഘങ്ങൾക്ക് സർക്കാർ ഗ്രാന്‍റ് നൽകും. കോടതി നിലപാട് വ്യക്തമാക്കുന്നതിന് മുൻപേ സഹകരണ ബാങ്കുകളിൽ കയറിയുള്ള ഇൻകംടാക്സ് പരിശോധനക്കെതിരെ കേന്ദ്ര സർക്കാരിനെ അതൃപ്തിയറിയിക്കാനും സഹകരണ കോൺഗ്രസിൽ ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam