ശമ്പളവർധനവുൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ‌ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Published : Oct 20, 2025, 06:39 AM IST
doctors strike

Synopsis

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർക്കാരിന്റെ ഭാഗത്ത്നിന്നും അനുകൂല തീരുമാനം ഇല്ലാത്തതിനാൽ ആണ് സമരമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്തുമെന്നും കെജിഎംസിറ്റിഎ അറിയിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം