
തിരുച്ചിറപ്പള്ളി : തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ വീണ്ടും എച്ച്ഐവി ബാധ. 2 വയസും 11 മാസവും പ്രായമുള്ള തിരുച്ചിറപ്പിള്ളി സ്വദേശിയായ കുഞ്ഞിനാണ് എച്ച് ഐ വി ബാധിച്ചത്. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ജൂലൈ 11നാണ് കുഞ്ഞ് രക്തം സ്വീകരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് എച്ച് ഐ വി സ്ഥരീകരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും എച്ച്ഐവി നെഗറ്റീവാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam