പ്രവീണ്‍ തൊഗാഡിയ ആശുപത്രിയില്‍

Published : Jan 15, 2018, 11:29 PM ISTUpdated : Oct 05, 2018, 01:07 AM IST
പ്രവീണ്‍ തൊഗാഡിയ ആശുപത്രിയില്‍

Synopsis

ജയ്പൂര്‍: വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഗാഡിയ കാണാനില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

തങ്ങളുടെ നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണില്ലെന്നും പൊലീസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്ത എത്തിയിരുന്നു. പൊലീസ് അതീവ രഹസ്യമായി തൊഗാഡിയയെ അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. ഇതോടെ രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെതിരെ നേരിട്ട് രംഗത്തെതിയിരിക്കുകയാണ് വിഎച്!പി. തുടര്‍ന്ന് വിഎച്!പി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.  സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും സംഭവത്തോട് ഇവര്‍ പ്രതികരിച്ചു. 

തൊഗാഡിയയ്‌ക്കെതിരെ നേരത്തേ റജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു. നേരത്തേ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും തൊഗാഡിയയെ കണ്ടെത്താനായില്ലെന്നാണ് പൊലീസ്  വിശദീകരണം.  തൊഗാഡിയയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും തൊഗാഡിയെ അവിടെ ഉണ്ടായിരുന്നില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഴുപതിന്‍റെ ചെറുപ്പവുമായി ശശി തരൂര്‍, വിശ്വപൗരന്‍ സപ്തതി നിറവില്‍,തിളക്കമുള്ള കണ്ണുകള്‍ക്കും വെളിച്ചമേറിയ കാഴ്ചപ്പാടുകള്‍ക്കും പ്രായമാകുന്നേയില്ല
നാട്ടികയിൽ പേയ്മെന്റ് സീറ്റ് വിവാദം; പൊട്ടിത്തെറിച്ച് സിസി മുകുന്ദൻ എംഎൽഎ, 'ഗീത ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ല, പണം പിരിച്ചു നൽകാൻ തനിക്കാവില്ല'