
ഇടുക്കി: ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുന്ന കാര്യം അറിയിച്ചിരുന്നില്ല എന്ന് ചീഫ് സെക്രട്ടറി ടോംജോസ്. ആശയവിനിമയത്തില്‍ പാളിച്ചയുണ്ടായി. കൃത്യമായ വിവരം കൈമാറിയില്ലെന്നും ടോംജോസ് പറഞ്ഞു.
അതേസമയം, ടോംജോസിന്‍റെ ആരോപണം തള്ളി കെഎസ്ഇബി ചെയര്‍മാന്‍ രംഗത്തെത്തി. ആശയവിനിമയത്തില്‍ തകരാറുണ്ടായിട്ടില്ല. ഡാമുകള്‍ തുറക്കുന്ന കാര്യത്തില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചു.
പ്രളയം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും നാശനഷ്ടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും
മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാര്യമായ വീഴ്ച്ച സംഭവിച്ചുവെന്നും രാജു എബ്രഹാം എംഎല്‍എയും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam