
തിരുവനന്തപുരം:തനിക്ക് വിശദീകരിക്കാനുള്ളതെല്ലാം പാര്‍ട്ടി സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ.രാജു. പ്രളയത്തിനിടെ വിദേശയാത്ര നടത്തിയ മന്ത്രി കെ.രാജുവിനെതിരെ ഇന്നലെ ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. ദുരിതാശ്വാസ ചുമതല മന്ത്രി പി.തിലോത്തമന് മുഖ്യമന്ത്രി അറിയാതെയാണ് കെ.രാജു കൈമാറിയത്. ഒരു മന്ത്രിയുടെ ചുമതല കൈമാറുമ്പോള്‍ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കണമെന്ന നിബന്ധനയും മന്ത്രി പാലിച്ചിരുന്നില്ല. സ്വന്തം ലെറ്റര്‍ പാഡിലാണ് മന്ത്രി പി.തിലോത്തമന് ചുമതല കൈമാറിയത്.
ജര്‍മ്മിനിയില്‍ നിന്ന് തിരിച്ചെത്തിയ മന്ത്രി പറഞ്ഞത് താന്‍ പോകുമ്പോള്‍ വലിയ രീതിയില്‍ പ്രകൃതിക്ഷോഭം ഇല്ലെന്നായിരുന്നു. എന്നാല്‍ കോട്ടയത്ത് നടന്ന സ്വാതന്ത്ര പരേഡില്‍ സംസാരിക്കവേ മന്ത്രി തന്നെ മഴയുടെ കാഠിന്യത്തെക്കുറിച്ച് പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam